About SASC
01.12.2000 പ്രദേശത്തെ 10 ഓളം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സൂപ്പര്‍ ആര്‍ട്‌സ് ആൻറ് സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിച്ചു.
20.12.2000 ക്ലബിന്‍റെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചെയ്തു.
13.05.2001 കോഴിക്കോട് മെഡിക്കൽകോളേജിലെ വിവിധ തസ്തികകളിൽ പ്രാഗൽഭ്യം നേടിയ ഡോക്ടര്‍മാരെ കൊണ്ട് വന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 500ഓളം രോഗികള്‍ക്ക് ഈ ക്യാമ്പ് പ്രയോജനപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത 25ഓളം രോഗികള്‍ക്ക് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ തിമിര ശസ്ത്രക്രിയ നടത്തി.
06.06.2001 പ്രദേശത്ത് നിന്ന് വളരെ ചുരുക്കം വിദ്യാര്‍ത്ഥികള്‍ മാത്രം എസ് എസ് എൽ സി, പ്ലസ്ടു പാസ്സായ സന്ദര്‍ഭത്തിൽ വിജയിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനചടങ്ങ് സംഘടിപ്പിച്ചു. സിവിക് ചന്ദ്രൻ മുഖ്യാഥിതിയായിരുന്നു.
01.08.2001 ഷാവോലിന്‍ കുങ് ഫുവിന്‍റെ ഒരു ശാഖ ക്ലബിന്‍റെ നേതൃത്വത്തിൽ പ്രാക്ടീസ് തുടങ്ങി. ഇതിന്‍റെ തുടര്‍ച്ച പ്രദേശത്തിന്‍റെ യുവ, വിദ്യാര്‍ത്ഥികളുടെ ആരോഗ്യ രംഗത്തിന് പുത്തന്‍ ഉണര്‍വേകി.
15.08.2001 "സ്വാതന്ത്ര സ്മരണ മറക്കുന്ന യുവജനമോ" എന്ന പ്രമേയത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക രംഗത്തെ പ്രഗൽഭര്‍ പങ്കെടുത്ത സെമിനാര്‍ സംഘടിപ്പിച്ചു. അബ്ദുൽലത്തീഫ് കരുമ്പിലാക്കൽ മുഖ്യാഥിതിയായിരുന്നു.
31.12.2001 ക്ലബിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് സാംസ്‌കാരിക സമ്മേളനവും, സമാപനം കുറിച്ച് കലാപരിപാടികളും അരങ്ങേറി പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുട്ട്യാലി ഹാജി ഉദ്ഘാടനം ചെയ്തു.
05.06.2002 എസ്.എസ്.എൽ..സി, പ്ലസ്ടൂ, ഡിഗ്രി വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു.
10.08.2002 ചെസ് ടൂര്‍ണമെൻറ് , ഷട്ടിൽ ടൂര്‍ണമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു.
08.09.2002 ക്ലബിന്‍റെ കീഴിൽ നടന്നുവരുന്ന ഷാവോലിന്‍ കുങ് ഫുവിന്‍റെ വണ്‍ഡേ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രദേശത്തെ ആയോധനകലയിൽ പ്രാഗൽഭ്യം ഉള്ളവരുടെ സാനിദ്ധ്യം ക്യാമ്പിന് ആവേശം പകരന്നു.
10.01.2003 ക്ലബിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. അതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. കോമഡിഷോ, സിനിമാറ്റിക് ഡാന്‍സ് , ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
23.05.2003 എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി വിജയികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. കോയകുട്ടിഹാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിയിൽ സംസ്ഥാന എട്ടാം റാങ്ക് ജേതാവ് അമൽ അബ്ദുൽ കാദറിനെ പ്രത്യേകം അനുമോദിച്ചു. സാംസ്‌കാരിക നായകന്‍ സുകുമാർ കക്കാട്‌ വിദ്യാഭ്യാസത്തിന്‍റെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
20.02.2004
To
27.02.2004
മൂന്നാം വാര്‍ഷികം സൂപ്പര്‍ഫെസ്റ്റ് 2004 ആഘോഷിച്ചു ഫെബ്രുവരി 20 മുതൽ 26 വരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെസ് ടൂര്‍ണ്ണമെന്‍റെ് , പ്രബന്ധരചന, മെമ്മറിടെസ്റ്റ് , പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. 27 ന് സാംസ്‌കാരിക സമ്മേളനവും, ക്ലബ് പ്രവര്‍ത്തകരുടെ കലാപരിപാടികളും, പ്രശസ്തയുവമജീഷ്യന്‍ അമീര്‍ വളാഞ്ചേരി യുടെ മാജിക് ഷോയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തിൽ മത്സരവിജയികളെ അനുമോദിച്ചു.
04.06.2004 എസ്.എസ്.എൽ.സി വിജയികള്‍ക്ക് അവാര്‍ഡ് ദാനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. കെ. കുട്ടിഅഹമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുകുമാർ കക്കാട്‌ സെമിനാറിൽ വിഷയാവതരണം നടത്തി. പ്ലസ്ടു സയന്‍സിൽ സംസ്ഥാനതല ഒന്നാം റാങ്ക് ജേതാവ് എമിന്‍ എ റഹ്മാനെ അനുമോദിച്ചു.
27.08.2004 പ്രദേശത്തെ നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മോണിങ്ങ് ഗസ്റ്റ് എന്ന ഓണ സ്പ്ലിമെൻറ് പുറത്തിറക്കി
2004 നെഹറു യുവകേന്ദ്രയുടെ മലപ്പുറം സെന്‍റെറിൽ അംഗത്വം എടുത്തു. ക്ലബിന്‍റെ ഭരണഘടനയും, പ്രവര്‍ത്തനങ്ങളും അംഗീകരിച്ചു കൊണ്ട് എന്‍.വൈ.കെയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് എന്‍.വൈ.കെയുടെ വിവിധ പ്രോഗ്രാമുകളിൽ ക്ലബിന്‍റെ പ്രാതിനിത്യം തെളിയിച്ചു.
19.04.2005 വെളിമുക്ക്, ചേളാരി എക്‌സ്‌ചേഞ്ചിലെ മുഴുവന്‍ വീടുകളിലെ ഫോണ്‍നമ്പറും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോളേജുകള്‍ , ഹൈസ്‌കൂളുകള്‍ , ആശുപത്രികള്‍ , ജനപ്രതിനിതികള്‍, STD, ISD കോഡുകള്‍ , പോലീസ് സ്റ്റേഷനുകള്‍ തുടങ്ങി ഒരു ഓഫീസിനും വ്യക്തിക്കും വേണ്ട- ഒട്ടുമിക്ക ഫോണ്‍ നമ്പറുകള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് 3000 കോപ്പി ടെലഫോണ്‍ ഡയറക്ടറി പുറത്തിറക്കി. ജില്ലാ കലക്ടര്‍ എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ. കോയകുട്ടി ഹാജി കവി രാവണപ്രഭു എന്നിവര്‍ സംബന്ധിച്ചു.

14.09.2005
തിരുവോണനാളിൽ ഓണസദ്യസംഘടിപ്പിച്ചു. പ്രദേശത്തെ ജാതി മത രാഷ്ട്രീയ ഭേദമന്യേ 300 പേര്‍ പങ്കെടുത്തു.
1.12.2005 മഞ്ചേരി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 200ഓളം രോഗികള്‍ പങ്കെടുത്തു. സംഗമത്തിൽ ആവശ്യക്കാര്‍ക്ക് കണ്ണടയും, മരുന്ന് വിതരണവും ചെയ്തു. 30 പേര്‍ക്ക് ഹോസ്പിറ്റലിൽ വെച്ച് തിമിര ശസ്ത്രക്രിയ ചെയ്തു കൊടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്‍റെ സംഘാടകമികവിന് ഹോസ്പിറ്റലിൽ നിന്നും ക്ലബിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
4.2006 നെല്ലിയാമ്പതി, മലമ്പുഴ ഡാം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ക്ലബിന്‍റെ 20ഓളം മെമ്പര്‍മാര്‍ പഠനയാത്ര നടത്തി.
2006 ക്ലബിലെ 20 ഓളം പ്രവര്‍ത്തകര്‍ ട്രോമാകെയര്‍ അംഗത്വം എടുത്തു. കോഴിക്കോട് പോലീസ് ക്ലബിൽ വെച്ച് നടന്ന ക്യാമ്പിൽ പരിശീലനം നേടുകയും, പിന്നീട് പല സന്ദര്‍ഭങ്ങളിലും ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തു.
2006 പെരുവള്ളൂര്‍ പഞ്ചായത്ത് കേരളോത്സവത്തിലെ ഷട്ടിൽ ടൂര്‍ണ്ണമെന്റ് ക്ലബ് ഏറ്റെടുത്ത് സംഘടിപ്പിച്ചു. 16 ടീമുകള്‍ പങ്കെടുത്തു.
2006 ഓള്‍ ഇന്ത്യ ബോയ്‌സ് സ്‌കൗട്ട് അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്തു. ക്ലബിലെ 12 പേര്‍ അംഗത്വം എടുത്തു. എഐബിഎസ്എ ക്യാമ്പുകളിൽ സജീവ സാനിദ്ധ്യം തെളിയിച്ചു.
2006 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ പ്രവചനമത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഗിഫ്റ്റ് നൽകി ആദരിച്ചു.
15.8.2006 സ്വാതന്ത്രദിന സപ്ലിമെൻറ് പുറത്തിറക്കി പെരുവള്ളൂര്‍ പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്തു. കവി രാവണപ്രഭു, എ. പി അബ്ദുൽ വഹാബ് എന്നിവര്‍ ലേഖനമെഴുതി.
2007 ക്ലബ് പ്രവര്‍ത്തകര്‍ക്കും, യുവജനങ്ങള്‍ക്കുമായി നേതൃത്വപരിശീലനം സംഘടിപ്പിച്ചു. എഐബിഎസ്എ സ്റ്റേറ്റ് ക്യാപ്റ്റന്‍ ബഷീര്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.
02.12.2007 ക്ലബിന്‍റെ ഏഴാം വാര്‍ഷികം വാര്‍ഷികോത്സവ് എന്ന പേരിൽ ആഘോഷിച്ചു. അതിന്‍റെ ഭാഗമായി പ്രദേശത്തെ ജനങ്ങളുടെ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്തെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ ഉള്‍ക്കൊള്ളിച്ചു സംസ്‌കാരിക സമ്മേളനം നടത്തി. ക്ലബിന്‍റെ കീഴിൽ പരിശീലിപ്പിച്ചുവന്ന കുങ് ഫുവിന്‍റെ പ്രദര്‍ശനവും, നടത്തി. ബ്ലാക്ക് ബെൽറ്റ് ടീമിന്‍റെ പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. കോൽക്കളി , ഗാനമേള, കുങ് ഫു തുടങ്ങിയ കലാപരിപാടികളും അരങ്ങേറി ക്യാമ്പിൽ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയവര്‍ക്ക് സ്വീകരണം നൽകി, എ.പി അഷ്‌റഫ്, ഷാഹു ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
10.11.2008 സൂപ്പര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിലെ വിദ്യാര്‍ത്ഥികളെ കൂട്ടിയോചിപ്പിച്ചു സൂപ്പര്‍ ആര്‍ട്‌സ് & സ്‌പോര്‍ടസ് ക്ലബ് സ്റ്റുഡൻസ് വിങ്ങ് എന്ന പോഷക സംഘടനയ്ക്ക് രൂപം നൽകി
1.12.2008 ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് മഞ്ചേരി പ്രത്യാശ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ എയ്ഡ്‌സ് ബോധവൽകരണ സെമിനാറും, സി.ഡി പ്രദര്‍ശനവും നടത്തി.
03.12.2008 സ്റ്റുഡൻറ്‌സ് വിങ്ങിന്‍റെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി അവരുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിക്കുന്നതിന് സാഹിത്യ സമാജങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാധനം സര്‍വ്വധനാൽ പ്രധാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു. വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഉന്നമനത്തിന് വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് വിവിധ മാസങ്ങളിലായി 11 സാഹിത്യ സമാജങ്ങള്‍ സംഘടിപ്പിച്ചു.
31.12.2008 'വിദ്യാഭ്യാസോത്സവ് 2009' എന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സിറിയക് ജോണ്‍ സര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തിൽ ക്ലബിന്‍റെ കീഴിൽ പരിശീലിപ്പിച്ച് വരുന്ന കുങ്-ഫു വിൽ പങ്കെടുത്ത് ആര്‍മിയിലേക്ക് സെലക്ഷന്‍ ലഭിച്ച ദിനേഷ് പടിക്കലിനെ ആദരിച്ചു. സാഹിത്യസമാജത്തിലൂടെ അവതരണകഴിവുകള്‍ ഉയര്‍ത്തിയ നിരവധി ക്ലബ് ഭാരവാഹികള്‍ ആശംസാപ്രാസംഗികരായി എന്നുള്ളത് പരിപാടിക്ക് തിളക്കം ചാര്‍ത്തി.
01.01.2009
To
27.02.2009
ബേസിക് ഇംഗ്ലീഷ്, ബേസിക് മാത്‌സ്, +1 , +2 അക്കൗണ്ടന്‍സി, ഇകണോമിക്‌സ് എന്നീ വിഷയങ്ങളിൽ 50 ദിവസത്തെ സൗജന്യ ട്യൂഷന്‍ നൽകി. ക്ലാസിൽ പ്രദേശത്തെ 52 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്ലബ് പ്രവര്‍ത്തകരായ സാജു നസീര്‍ പാപ്പനാടന്‍, ജാഫര്‍ അഞ്ചാലന്‍, അറഫാത്ത് പാലകോടന്‍, റഹീസ് അഞ്ചാലന്‍, സൈനുൽ ആബിദ് ചെപ്പറ്റ, ജംഷീദ് .പി.സി എന്നിവര്‍ നേതൃത്ത്വം നൽകി. ഇംഗ്ലീഷ് അദ്ധ്യാപകന്‍ മുഹമ്മദലി ചെട്യാര്‍മാടിന്‍റെ സേവനവും ലഭിച്ചു. ക്ലാസ്സ് 50 ദിവസം പൂര്‍ത്തീകരിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ 1 ഉം 2 ഉം സ്ഥാനക്കാരെ അനുമോദിച്ചു.
1.03.2009
To
4.03.2009
ക്ലബിന്‍റെ ഒൻമ്പതാം വാര്‍ഷികം ആഘോഷിച്ചു. അതിന്‍റെ ഭാഗമായി എയ്ഡ്‌സ്‌ബോധവൽകരണ സി.ഡി പ്രദര്‍ശനം ,ചെയ്തു. ബാഡ്മിന്‍റെണ്‍ ഷൂട്ടൗട്ട്, കൂട്ട' ഓട്ടം തുടങ്ങിയ കായിക മത്സരങ്ങളും, വിവധ സാഹിത്യ രചനാമത്സരങ്ങളും, 1 മുതൽ 3 വരെ ദിവസങ്ങളിൽ സംഘടിപ്പിച്ചു. നാലാം തിയ്യതി സാംസ്‌കാരിക സമ്മേളനവും പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, സംഘടിപ്പിച്ചു. മത്സര വിജയികളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷന്‍ കാവുങ്ങൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
15.03.2009 വയനാട് ജില്ല യിലെ സൂചിപ്പാറ, ഇടക്കൽഗുഹ, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ക്ലബിലെ വിദ്യാര്‍ത്ഥികളടക്കം 42 അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്ര നടത്തി.
04.04.2010 മഞ്ചേരി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത 15ഓളം ആളുകള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. വാര്‍ഡ് മെമ്പര്‍ അഞ്ചാലന്‍ ഹംസഹാജി ഉദ്ഘാടനം ചെയ്തു.
06..2010 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ പ്രവചനമത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഗിഫ്റ്റ് നൽകി ആദരിച്ചു.
02.10.2010 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചെസ്സ് ടൂര്‍ണമെൻറ് കഥാ രചന, ഉപന്യാസ രചന, ക്വിസ് കോമ്പറ്റീഷന്‍, മെമ്മറി ടെസ്റ്റ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ട്രോഫി നൽകി അനുമോദിച്ചു.
29.04.2011 "മണ്ണറിഞ്ഞ വളപ്രയോഗം" എന്ന പ്രമേയത്തിൽ എന്‍.വൈ.കെയുടെ ആവശ്യപ്രകാരം പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് മണ്ണിന്‍റെ ഘടനപരിശോധിക്കുന്നതിന് ബാംഗ്ലൂരിലേക്ക് അയച്ചു. ക്ലബ് ഭാരവാഹികള്‍ നേതൃത്വം നൽകി.
26.06.2011 'ഗ്രൂപ്പ് സ്റ്റഡി ഫോര്‍ പ്ലസ്റ്റു സ്റ്റുഡന്റ്‌സ്' പ്രോഗ്രാം വാര്‍ഡ് മെമ്പര്‍ ചെമ്പന്‍ ചെറിയാപ്പു ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ പ്രദേശത്ത് നി്ന്ന് മുഴുവന്‍ A+ ഓടെ പാസായ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
26.06.2011
To
04.03.2012
+2 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയത്തിൽ ആഴ്ചയിൽ ഒരു ദിവസം സൗജന്യ ട്യൂഷന്‍ ക്ലാസും അതോടനുബന്ധിച്ചുള്ള ഗ്രൂപ്പ് സ്റ്റഡി ക്ലാസും നടന്നു. 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്ലാസ് അവസാനം വരെ ഉപയോഗപ്പെടുത്തിയ 11 വിദ്യാര്‍ത്ഥികള്‍ക്കും +2 പരീക്ഷയിൽ വിജയിക്കാന്‍ സാധിച്ചു. ക്ലാസ്സിൽ കൂടുതൽ അറ്റന്‍റെന്‍സ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ക്ക് നേടാനായി എന്നത് ക്ലാസിന്‍റെ പ്രത്യേകതയാണ്. ക്ലബ് പ്രവര്‍ത്തകരായ റഹീസ് അഞ്ചാലന്‍, സൈനുൽ ആബിദ് ചെപ്പറ്റ എന്നിവര്‍ ക്ലാസിന് നേതൃത്വം നൽകി.
14.10.2011
To
16.10.2011
ക്ലബിന്‍റെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. അതിന്‍റെ ഭാഗമായി 14 ന് യുവജനസംഗമവും 15 ന് ആരോഗ്യ ബോധവൽകരണ സെമിനാറും 16 ന് സാംസ്‌കാരിക സമ്മേളനവും നടത്തി. സംസ്‌കാരിക സമ്മേളനത്തിൽ എന്‍.വൈ.കെയുടെ യൂത്ത് കോ.ഓര്‍ഡിനേറ്റര്‍ എം. അനിൽകുമാര്‍ മുഖ്യാഥിതിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.കുഞ്ഞാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ ബാബു. മുഖ്യ പ്രഭാഷണം നടത്തി. പ്രദേശത്തെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. സമാപനം കുറിച്ച് നടന്ന ഇശൽ നൈറ്റിൽ പട്ടുറുമാൽ സുറുമി, അലിഷാ തുടങ്ങിയവര്‍ പങ്കെടുത്ത ഗാനവേദിയും അരങ്ങേറി.

29.01.2012
To
30.01.2012

Floodlight Football Tournament നടത്തി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമന്‍റെിന്‍റെ സംഘാടക മികവ് , അത്തരം മേളകള്‍ നടത്താന്‍ മറ്റ് സംഘങ്ങളുടേയും കൂട്ടായ്മകളേയും, മുന്നോട്ടു വരുന്നതിന് പ്രേരിപ്പിച്ചു.
2012 ക്ലബ്,കായിക വര്‍ഷാചരണം സംഘടിപ്പിച്ചു. കായികരംഗത്തെ പ്രാപ്തരാക്കുന്നതിന് കൗമാരയുവജനതാരങ്ങളെ സമീപപ്രദേശത്തെ കായികമത്സരങ്ങളിൽ പങ്കെടുപ്പിക്കുതിൽ ശ്രദ്ധതിരിച്ചു. നിരവധി ടൂര്‍ണ്ണമെൻറ്റുകളിൽ Winners, Runners ട്രോഫികൾ‍നേടാനും പ്രദേശത്തെ പുത്തന്‍ താരങ്ങളുടെ കണ്ടെത്തലുകൾ‍ക്കും സഹായിച്ചു.
11.02.2012 മലമ്പുഴ ഡാം, പാലക്കാട് ഫോർട്ട്‌, തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ക്ലബിലെ വിദ്യാര്‍ത്ഥികളടക്കം 38 അംഗങ്ങള്‍ പഠനയാത്ര നടത്തി.
17.02.2013 പ്രദേശത്തെ വിദ്യാര്‍ത്ഥികളെ പബ്ലിക് എക്‌സാമിന് സജ്ജരാക്കുതിന് How to face Exam' പ്രോഗ്രാം സംഘടിപ്പിച്ചു. പി.വി. വിജയന്‍ സാര്‍ ക്ലാസ്സെടുത്തു.
02.01.2014 ക്ലബിന്‍റെ പതിമൂന്നാം-വാര്‍ഷികത്തിന്‍റെ ഭാഗമായി ട്രാഫിക് ബോധവൽ കരണം നടത്തി. തിരൂരങ്ങാടി എം .വി .ഐ - പ്രമോദ് ശങ്കര്‍ എം.കെ ക്ലാസെടുത്തു. എൽ .സി .ഡി . പ്രദര്‍ശനവും നടത്തി.

15.01.2014
To
16.01.2014

ക്ലബിന്‍റെ പതിമൂന്നാം-വാര്‍ഷികം ആഘോഷിച്ചു. അതിന്‍റെ ഭാഗമായി 15ന് പൈതൃകസദസും, 16ന് സാംസ്‌കാരിക സമ്മേളനവും, വെബ്‌സൈറ്റ് ലോഞ്ചിങ്ങും , തയ്യിൽ മെഷീന്‍ വിതരണവും, മാപ്പിളപ്പാട്ട് , കോൽ ക്കളി ,ദഫ് , ഒപ്പന, ഗിറ്റാര്‍ എന്നീ കലാ പരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം കെ.എന്‍.എ, ഖാദര്‍ എം .ൽ എ . ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും, കഥാകൃത്തുമായ പി.കെ .ഗോപി മുഖ്യാത്ഥിതിയായിരുന്നു . സംഗമത്തിൽ Fulbright Scholar അവാര്‍ഡ് ജോതാവ് രമണി ടി.എന്‍ മേനോനെ ആദരിച്ചു.

25.03.2014
To
28.03.2014

Floodlight Football Tournament നടത്തി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമന്‍റെിൽ കോയമോൻ മെമ്മോറിയൽ ആലിൻ ചുവട് , കൊടക്കാട് ജേതാക്കളായി

27.07.14

ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് പ്രദേശത്തെ നിർധരരായ കുടുംബങ്ങള്‍ക്ക് ഭക്ഷണ പദാര്‍ഥങ്ങളടങ്ങിയ ഈദ് റിലീഫ് വിതരണം ചെയ്തു. പ്രദേശത്തെ 80 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും നടത്തി. പി.കെ.ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി.

6.02.2015 to 18.02.2015

Super Soccer - 2015 , 3 ദിവസത്തെ Floodlight Football Tournament സംഘടിപ്പിച്ചു.16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമന്‍റെിൽ Sain Star സിദ്ധിഖാസാദ് ജേതാക്കളായി .

17.02.2015

SASC Students Wing- ന്റെ നേതൃത്വത്തിൽ SSLC ,+2 എക്സാമ്നു വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനു Motivation Class സംഘടിപ്പിച്ചു. ഫറോക്ക് ട്രെയിനിങ്ങ് കോളേജ് പ്രൊഫസ്സർ ജൗഹർ മുനവ്വർ ക്ലാസ്സ്‌ നയിച്ചു .
  മറ്റു പ്രവര്‍ത്തനങ്ങള്‍
 
» സൂപ്പര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്‍റെ രക്തദാനസേനയിൽ നിന്നും പലതവണ ആവശ്യകാര്‍ക്ക് രക്തം നൽകി സഹായിച്ചു.
»   പാവപ്പെട്ട' പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകി.
» സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പതാക ഉയര്‍ത്തൽ കര്‍മ്മവും, മധുര വിതരണവും ചെയ്തു.
» ഓണാഘോഷത്തിന്‍റെ ഭാഗമായി സൂപ്പര്‍ ബസാറിൽ പൂക്കളമൊരുക്കി.
» പരിസ്ഥ്തി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകള്‍ പതിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്ങാടി പരിസരങ്ങള്‍ ശുദ്ധീകരിച്ചു.
» വിവിധ സന്ദര്‍ഭങ്ങളിലായി വണ്‍ഡേ ഫുഡ്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെൻറ്റുകള്‍ സംഘടിപ്പിച്ചു.